അനിൽകുമാർ മാസ്റ്റർ അനുസ്മരണവും പഠന ക്യാമ്പും .

ജെ.ആർ.സി പരപ്പനങ്ങാടി സബ് ജില്ല പഠന ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ ടീച്ചർ ഉൽഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി:ജൂനിയർ റെഡ്ക്രോസ് കൗൺസിലറും മുന്നിയൂർ ഹൈസ്കൂളിലെ അധ്യാപകനുമായ അനിൽകുമാർ മാസ്റ്റർ അനുസ്മരണവും പഠന ക്യാമ്പും നടത്തി. പരിപാടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ ടീച്ചർ ഉൽഘാടനം ചെയ്തു.
മികച്ച കൗൺസിലർക്കുള്ള അനിൽകുമാർ മാസ്റ്റർ സ്മാരക പുരസ്കാരം എസ്.വി.എ യു പി സ്കൂളിലെ കൗൺസിലറായ ജിനിക്ക് തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ സാദിഖ് നൽകി. ദേശഭക്തിഗാനാലാപന മത്സരത്തിൽ വിജയിച്ചവർക്കുള്ള ഉപഹാരം തിരൂരങ്ങാടി റെഡ് ക്രോസ് താലൂക്ക് ചെയർമാർ വൽസരാജ് വിതരണം ചെയ്തു.
വാർഡ് മെമ്പർ കബീർ അധ്യക്ഷത വഹിച്ചു. അനിൽ കുമാർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം രാംദാസ് നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് പ്രസന്നൻ , പ്രിൻസിപ്പൽ ഇൻ ചാർജ് മേരീ റിഡ, പരപ്പനങ്ങാടി എ.ഇ.ഒ പുരുഷോത്തമൻ, പി.വിനോദ് ജെ.ആർ.സി. ജില്ലാ കോർഡിനേറ്റർ, വി മജീദ്, ജുബൈരിയ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു.