മൂന്നിയൂരിൽ ലഹരി വിരുദ്ധ ക്യാംപയിൻ ആരംഭിച്ചു.


മൂന്നിയൂർ കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ ആരംഭിച്ചു.
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വിവിധ ഘട്ടങ്ങളിലായി ലഹരി വിരുദ്ധ പരിപാടികൾ ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയിൽ സംഘടിപ്പിച്ച ക്യാംപയിൻ തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ എൻ.മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് വി.പി.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷ്യം വഹിച്ചു.സ്ഥലം മുദരിസ് അബ്ദുൽ കരീം അഹ്സനി മുഖ്യ പ്രഭാഷണം നടത്തി.ലഹരി മുക്ത ഭാരതം ജില്ലാ കോ ഓർഡിനേറ്റർ ബി.ഹരികുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.സി.എ.കുട്ടി,അഷ്റഫ് കളത്തിങ്ങൽ പാറ,പി.കെ.ബാബു എന്നിവർ പ്രസംഗിച്ചു.
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366