പരപ്പനങ്ങാടി നഗരസഭ അധ്യക്ഷൻ ഉസ്മാൻ അമ്മാറമ്പത്ത്, ഉപാധ്യക്ഷ കെ.ഷഹർബാനു അധികാരമേറ്റു


പരപ്പനങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ ഉസ്മാൻ അമ്മാറമ്പത്തും ഉപാധ്യക്ഷയായി മുസ്ലിം ലീഗിലെ കെ.ഷഹർബാനുവിനേയും തെരഞ്ഞെടുത്തു.
ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനുമായിരുന്നു. 45 അംഗങ്ങളിൽ 29 അംഗങ്ങളുടെ പിന്തുണയോടെയാണ് ഉസ്മാൻ വിജയിച്ചത്.
മുസ്ലിംലിം ലീഗ് അംഗമായ ഉസ്മാനെ കോൺഗ്രസ് അംഗമായ മുസ്തഫ പേര് നിർദ്ദേശിക്കുകയും മുസ്ലിംലിം ലീഗ് അംഗം പി.പി. ശാഹുൽ ഹമീദ് പിന്തുണക്കുകയും ചെയ്തു.
എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ തുടിശ്ശേരി കാർത്തികേയൻ 13 വോട്ടും സി. ജയദേവൻ 3 വോട്ടും നേടി.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ.ഷഹർബാനു 29 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥികളായ എം.സി നസീമ 13 ഉം, എം.ദീപ 3 വോട്ടും ലഭിച്ചു.