കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വെബ്സൈറ്റ് ലോഞ്ചിങ്

കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വെബ്സൈറ്റ് ലോഞ്ചിങ് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന് : കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വെബ്സൈറ്റ് ലോഞ്ചിങ് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിറ്റി റിസർവ്വിൽ 25 കൊല്ലം വാച്ചറായി ജോലി ചെയ്ത് വിരമിച്ച കെ.അയ്യപ്പനെ ചടങ്ങിൽ ആദരിച്ചു. അകാലത്തിൽ മരണപ്പെട്ട കമ്മ്യൂണിറ്റി റിസർവ്വിലെ വാച്ചറായിരുന്ന ടി. കൃഷ്ണൻറെ കുടുംബത്തിനുള്ള സഹായധനം കൈമാറി.
കേരള വനം – വന്യ ജീവി വകുപ്പും കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെന്റ് കമ്മിറ്റിയും പുതുതായി നിർമ്മിച്ച ഇക്കോ – ടൂറിസം പ്രവർത്തികൾക്കായുള്ള തോണിയുടെ ഉദ്ഘാടനം കോഴിക്കോട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ എം. രാജീവൻ നിർവ്വഹിച്ചു.
കമ്മ്യൂണിറ്റി റിസർവ്വിലെ തോണിക്കാർക്കുള്ള യൂണിഫോം വിതരണം ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ. എം. അപ്പൂട്ടി നിർവ്വഹിച്ചു.. വാർഡംഗം സി.എം.സതീദേവി അധ്യക്ഷത വഹിച്ചു.
കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ പി . ശിവദാസൻ, സെക്രട്ടറി എം.സി. വിജയകുമാർ, കമ്മിറ്റി അംഗം നിസാർ കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.
കമ്മ്യൂണിറ്റി റിസർവ്വിന്റെ വെബ്സൈറ്റ് അഡ്രസ്സ് www.kvcrkadalundi.org. in