ചെട്ടിപ്പടിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്


പരപ്പനങ്ങാടി : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ദമ്പതികൾ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെട്ടിപ്പടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് അപകടം.
ബൈക്കിൽ സഞ്ചരിക്കുക യായിരുന്ന വള്ളിക്കുന്ന് സ്വദേശിയായ കുഴിക്കാട്ടില്‍ ജിത്തുവും ഭാര്യക്കും ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
ബൈക്കിൽ ദമ്പതികളോടൊപ്പ മുണ്ടായിരുന്ന ചെറിയ കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു