മൂന്നിയൂരില്‍ ലഹരി വിരുദ്ധ റാലി നടത്തി


തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശവര്‍ക്കര്‍മാര്‍, ചേളാരി പോളിടെക്നിക്ക്, മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, വെളിമുക്ക് ക്രസന്റ് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും റാലിയില്‍ പങ്കെടുത്തു.
പാലക്കലിലെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ആരംഭിച്ച റാലി ആലിന്‍ചുവട് അങ്ങാടിയില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, ബ്ലോക്ക് മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, സി.ടി അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസ്സമദ്, പി.പി സമദ്, രാജന്‍ ചെരിച്ചിയില്‍ നൗഷാദ് തിരുത്തുമ്മല്‍, പി.പി സഫീര്‍, പി.വി അബ്ദുല്‍ വാഹിദ്, അഹമ്മദ് ഹുസൈന്‍ കല്ലന്‍, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, ഉമ്മുസല്‍മ നിയാസ്, സാജിത ടീച്ചര്‍, ബിന്ദു ഗണേഷന്‍, അത്തേക്കാട്ടില്‍ രമണി, സി.ഡി.എസ് പ്രസിഡന്റ് വി.കെ ശരീഫ എന്നിവര്‍ നേതൃത്വം നല്‍കി