ഇരട്ടക്കുട്ടികളുടെ മരണം; ആശുപത്രി അധികൃതര്‍ക്കെ തിരെ കേസ്സെടുത്തു
1 min read
രണ്ടരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കേസെടുക്കുന്നത്.
കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് നടപടി.
www.newsonekerala.in
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർണഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
www.newsonekerala.in
കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് മരിച്ച കുട്ടികളുടെ പിതാവ് എൻ.സി. മുഹമ്മദ് ശരീഫ് ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീമിന് പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ്‌മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മലപ്പുറം ഡി.വൈ.എസ്പി ഹരിദാസനാണ് അന്വേഷണ ചുമതല.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നു. എന്നിട്ടും ആരോഗ്യവകുപ്പ് യാതൊരു തരത്തിലുള്ള നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പിതാവ് നേരിട്ടെത്തി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
സംഭവം വിവാദമായതിന് പിന്നാലെ പിതാവ് ജില്ലാകളക്ടറുടെ അടുത്ത് നേരിട്ടെത്തി മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയുണ്ടായില്ല.