ഉംറക്ക് പോയ ചെമ്മാട് സ്വദേശി മദീനയിൽ മരിച്ചു.


തിരൂരങ്ങാടി: ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശി മദീനയിൽ വെച്ച് മരിച്ചു.
ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം (മഹല്ല്) വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജിയുടെ (കുഞ്ഞാപ്പു) ഭാര്യ എം.ടി ശരീഫ (55) യാണ് മരിച്ചത്.
ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് എടരിക്കോടുള്ള സ്വകാര്യ ഗ്രൂപ്പ് വഴി പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
കബറടക്കം മദീനയിൽ. മക്കൾ: ഷിഹാബുദീൻ സാജിദ, സമീറ. മരുമക്കൾ: ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന.