പരപ്പനങ്ങാടി നഗരസഭയിൽ പുതിയ സാരഥികൾ സത്യപ്രതിജ്ഞ ചെയ്തു.


പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. രാവിലെ 10.30 മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ അവസാനിച്ചു.
നഗരസഭാ കാര്യാലയത്തിന്റെ അങ്കണത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും, നാട്ടുകാരും പങ്കെടുത്തു.
വരണാധികാരി ടൗണ്‍ പ്ലാനര്‍ ദീപയുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ എ.വി. ഹസ്സന്‍കോയ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
45 അംഗങ്ങളില്‍ 41 പേര്‍ ദൈവനാമത്തിലായിരുന്ന സത്യപ്രതിജ്ഞയെടുത്തത്.
നാല് അംഗങ്ങള്‍ ദൃഡപ്രതിജ്ഞയാണ് എടുത്തത്.
തുടർന്ന് ആദ്യകൗണ്‍സില്‍ യോഗം എ.വി. ഹസ്സന്‍കോയയുടെ അധ്യക്ഷതയില്‍ നടന്നു.