NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി , മറയൂരിലെ ക്രൂര കൊലപാതകം, പ്രതി പിടിയില്‍

1 min read

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പെരിയ കുടി സ്വദേശിയും ബന്ധുവുമായ സുരേഷിനെ വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രമേശിനെ കൊലപ്പെടുത്തിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റുകയായിരുന്നു.

തീര്‍ത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെരിയകുടിയില്‍ രമേശിന്റെ അമ്മാവന്റെ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായാണ് സംശയം.

തുടര്‍ന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായില്‍ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും.

ഇതിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!