NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു.

മൂന്നിയൂർ പാറക്കടവ് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം.നിരവധി പേർക്ക് പരിക്ക്  പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരം അല്ല. ഇന്ന് ഉച്ചക്ക് 1:20 ഓടെ ആണ് അപകടം പരിക്കേറ്റവരിൽ കുറച്ചു പേരേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി.
വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽപെട്ടത്.

Leave a Reply

Your email address will not be published.