NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിലെ റിപോളിംഗ്: യു.ഡി.എഫ്. സ്ഥാനാർഥി ജാഫർ കുന്നത്തേരി വിജയിച്ചു.

 

വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണാൻ കഴിയാതെ വന്ന തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 34 ലെ റിപോളിംഗ് സമാപിച്ചു.

ആകെ 829 വോട്ടർമാരിൽ 665 പേർ വോട്ട് രേഖപെടുത്തി.

കഴിഞ്ഞ വോട്ടെടുപ്പിൽ 79.13 % ആയിരുന്ന പോളിംഗ് 80.21 ശതമാനമായി വർദ്ധിച്ചു. 656 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. റിപോളിംഗിൽ ഒമ്പത് പേര് അധികം വോട്ട് രേഖപ്പെടുത്തി.

ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്) 378 വോട്ട് നേടി വിജയിച്ചു. അബ്ദുറഷീദ് തച്ചറപടിക്കൽ (സ്വത) 279 വോട്ടും രവീന്ദ്രൻ (ബി.ജെ.പി) 9 വോട്ടും നേടി. 99 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജാഫർ കുന്നത്തേരിവിജയിച്ചത്.

Leave a Reply

Your email address will not be published.