അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.


ദുബായ്: പ്രമുഖ പ്രവാസി വ്യെവസായിയും ചലച്ചിത്രനിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രി യു.എ.ഇ.സമയം രാത്രി 11മണിയോടെയായിരുന്നു. അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.
ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.