എല്ലാവരും സ്വപ്‌നയ്ക്കു പിറകെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയി; ബി.ജെ.പി ക്കെതിരെ ഒ. രാജഗോപാല്‍


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു.
സംഘടനയ്ക്കുള്ളില്‍ നിന്ന് പരാതികള്‍ പരിഹരിച്ചില്ല. ശോഭാ സുരേന്ദ്രന്റെ പരാതി ബി.ജെ.പി നേതൃത്വം പരിഹരിക്കേണ്ടതായിരുന്നെന്നും രാജഗോപാല്‍ പറഞ്ഞു.
എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നയ്ക്കും പിറകെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാഗത്ത് പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി സിറ്റിംഗ് സീറ്റിൽ തോറ്റതടക്കം പാർട്ടിക്ക് വലിയ ക്ഷീണമായി മാറിയ സാഹചര്യത്തിലാണ് പ്രതികരണം.
ഡിസംബർ 19നു ചേരുന്ന കോർ കമ്മിറ്റി ഫലം ചർച്ച ചെയ്യും.