എസ്.കെ.എസ്.എസ്.എഫ് ബെൽ യാത്ര സമാപിച്ചു.


പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി ആറ് ക്ലസ്റ്ററുകളിൽ ബെൽ യാത്ര നടത്തി. ഒക്ടോബർ 30 ന് ഉള്ളണത്ത് നടക്കുന്ന ബെൽ ഓർഗാനെറ്റ് സ്കൂളിന്റെ ഭാഗമായാണ് ‘സഫാരി’ എന്ന പേരിൽ യൂണിറ്റ് സഞ്ചാരം നടത്തിയത്. എല്ലാ യൂണിറ്റുകളിലും മേഖല നേതൃത്വം യൂനിറ്റ് പ്രതിനിധികളുമായി നേരിൽ സംവദിച്ചു. സയ്യിദ് ശിയാസ് ജിഫ്‌രി തങ്ങൾ, റാജിബ് ഫൈസി, സൈതലവി ഫൈസി, സയ്യിദ് ശാക്കിർ തങ്ങൾ ചെട്ടിപ്പടി, ശബീർ അശ്അരി, അബ്ദുൽ ബാരി ഫൈസി, കെ.പി അഷ്‌റഫ് ബാബു, കെ.പി നൗഷാദ്, ബദറുദ്ധീൻ ചുഴലി എന്നിവർ നേതൃത്വം നൽകി.