പരപ്പനങ്ങാടിയിൽ സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു.


പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികൾ സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. കുരിക്കൾ റോഡിനു സമീപം ചിറമംഗലം സമൃദ്ധി സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ എറിഞ്ഞു തകർത്തത്. പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താൽ ദിനത്തിൽ ഈ സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എറിഞ്ഞു തകർക്കാൻ കാരണമെന്നാണ് പറയുന്നത്. സൂപ്പർ മാർക്കറ്റിന്റെ മുൻവശത്തെ വലിയ ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. 300ഓളം കുടുംബങ്ങൾ ചേർന്ന് കൂട്ടായ്മയിൽ നടത്തുന്ന സ്ഥാപനമാണ് ഇത്. ഹർത്താൽ അനുകൂലികളാണ് ഈ അക്രമം നടത്തിയതെന്ന് നടത്തിപ്പുകാർ ആരോപിച്ചു. ഹെൽമറ്റും മുഖംമൂടിയും ധരിച്ച ഒരാൾ എറിയുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പരപ്പനങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.