NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗവര്‍ണ്ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷം, ; ഭേദഗതികളുടെ ഭാവി തുലാസില്‍; നിയമനങ്ങളില്‍ നടപടിക്ക് സാധ്യത

തനിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ മറുപടി പറഞ്ഞേക്കുമെന്ന് സൂചന. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നല്‍കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്കെതിരായ നടപടി ഉടന്‍ കടുപ്പിക്കാനാണ് സാധ്യത. ഗവര്‍ണര്‍ക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമര്‍ശനം.

സര്‍വകലാശാല, ലോകായുക്ത ഭേദഗതി നിയമങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇവ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാഹചര്യം കുറവാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയവര്‍ഗീസിന്റെ നിയമനവുമായ ബന്ധപ്പെട്ട് അന്വേഷണത്തിനും ഉത്തരവിടാന്‍ ഗവര്‍ണര്‍ ആലോചിക്കുന്നുണ്ട്.

 

പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി തന്റെ അഭിപ്രായമറിയിച്ചു. തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കാനുള്ള തീരുമാനം വന്നത്. ബിജെപി- ആര്‍.എസ്.എസ് അജന്‍ഡ ഗവര്‍ണര്‍പിന്തുടരുകായാണെന്നും ഇനിയും മൃദുസമീപനം തുടര്‍ന്നാല്‍ ഗവര്‍ണരുമായി സര്‍ക്കാരിന് രഹസ്യധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കരുത്തു പകരുമെന്നും സിപിഎമ്മില്‍ വിലയിരുത്തലുണ്ട്. .

Leave a Reply

Your email address will not be published. Required fields are marked *