സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍


കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്കായം സ്വദേശി നിഷാദാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ ആള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ സഞ്ചരിച്ച കാര്‍ ഷാജിയുടെ ബൈക്കില്‍ ഉരസിയതുമായി ബന്ധപ്പെടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
കാറില്‍ എത്തിയ സംഘം ബീയര്‍ കുപ്പി കൊണ്ട് ഷാജിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.