കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസും ലോറിയു കൂട്ടി ഇടിച്ചു; ബസ്സ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്


കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയു കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിലാണ് ബസും, ലോഡുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം. സ്കാനിയ ബസും ലോറിയുമാണ് അപകടത്തിൽ പെട്ടത്.