വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ മരിച്ചു,


വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്നയില്‍ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. യോഗേഷ് ഗുപ്ത എഴുന്നേല്‍ക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാള്‍ വേദിയിലെത്തി.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹനുമാന്‍ വേഷധാരിയായ ഒരു കലാകാരന്‍ കുഴഞ്ഞു വീണ് മരിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ജൂണില്‍, കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് (കെകെ – 53) മരിച്ചിരുന്നു.
മേയ് 28ന്, ആലപ്പുഴയില്‍ ഒരു സംഗീത പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബഷീറും മരിച്ചു.