സംസ്ഥാനത്ത് വീണ്ടും വ്യാപക തെരുവനായ ആക്രമണം


സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചാല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.
തൃശൂര്‍ അഞ്ചേരിയില്‍ തെരുവു നായുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറായ സന്തോഷിനെയും ബംഗാള്‍ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കലിലാണ് കടിയേറ്റത്. സന്തോഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടുക്കിയില്‍ ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ അക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന്‍ ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന്‍ മൂലയില്‍ തുടങ്ങിയവര്‍ക്കാണ് പുരക്കേറ്റത്
അതേസമയം, നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു