ഭര്‍തൃവീട്ടുകാരുടെ പീഡനം; എറണാകുളത്ത് ഗര്‍ഭിണി ജീവനൊടുക്കി

എറണാകുളത്തെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. നോര്‍ത്ത് പറവൂരിലെ വീട്ടില്‍ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങിമരിച്ചത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു അമല.
സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നാണ് ആരോപണം. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.