NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 മലപ്പുറം 886, തൃശൂര് 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര് 222, ഇടുക്കി 161, വയനാട് 150, കാസര്ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന് (75), കലയനാട് സ്വദേശി പൊടിയന് (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില് സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന് (69),
എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര് നെല്ലങ്കര സ്വദേശി അജികുമാര് (40), ചൊവ്വൂര് സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര് സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60),
വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര് സ്വദേശി അലി (85), ഇരിഞ്ഞല് സ്വദേശി തങ്കച്ചന് (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന് (68), കണ്ണൂര് കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രിധരന് (69) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 2270 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 114 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 849, തൃശൂര് 610, കോട്ടയം 581, കോഴിക്കോട് 484,
എറണാകുളം 333, തിരുവനന്തപുരം 241, കൊല്ലം 343, പാലക്കാട് 190, പത്തനംതിട്ട 192, ആലപ്പുഴ 271, കണ്ണൂര് 186, ഇടുക്കി 103, വയനാട് 137, കാസര്ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തൃശൂര് 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര് 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 467, കൊല്ലം 543, പത്തനംതിട്ട 232, ആലപ്പുഴ 542, കോട്ടയം 399, ഇടുക്കി 79, എറണാകുളം 659, തൃശൂര് 683, പാലക്കാട് 493, മലപ്പുറം 862, കോഴിക്കോട് 590, വയനാട് 138, കണ്ണൂര് 321, കാസര്ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,611 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,95,494 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 15,117 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1494 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മടപ്പള്ളി (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 501 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed