മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം


വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി കളക്റ്ററുടെ അനുമതി തേടി.
ഫര്‍സീനെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് ഗുണ്ടാ നിയമമായ കാപ്പ ചുമത്തുന്നത്. ഫര്‍സീന്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം പരിശോധിച്ചാണ് ഇത്തരത്തിലൊരു നടപടിയെടുക്കുന്നതെന്നും പൊലീസ് കളക്റ്റര്‍ക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
ഫര്‍സീന്‍ കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാ ക്കുമെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ഫര്‍സീന്‍ മജീദ്.
മൂന്ന് വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെങ്കിലും ചെയ്ത ആളാണെങ്കില്‍ മാത്രമേ കാപ്പ ചുമത്താന്‍ പാടുള്ളു എന്നാണ് നിയമം. ഫര്‍ഹാന്‍ മജീദിനെതിരെ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയത് കൂടാതെ അന്യായമായി സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്.