പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
1 min read
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.
ഫലം https://www.keralaresults.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23ന് വൈകിട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കാം.