മോഷ്ടിച്ച ബുള്ളറ്റിന് രൂപമാറ്റം വരുത്തി വില്‍പ്പന; 11 മാസത്തിന് ശേഷം പ്രതി പിടിയില്‍
തേഞ്ഞിപ്പാലം : 2021 സെപ്തംബർ 18 ന് ചേലേമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി.
നന്നമ്പ്ര കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസലാം (32) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാൾ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു.
വാഹനം കണ്ടെടുത്തിട്ടുണ്ട് . ഇയാളുടെ പേരിൽ ലഹരികടത്തിനും കേസ് നിലവിൽ ഉള്ളതായി പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി DySP അഷറഫ് , തേഞ്ഞിപ്പലം ഇൻസ്പക്ടർ പ്രതീപ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ് , സബീഷ് , സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ , എസ് സി പി ഒ നവീനു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
