ഓണം ഖാദി മേളക്ക് പരപ്പനങ്ങാടിയിൽ തുടക്കം.


കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ കീഴിലുള്ള പരപ്പനങ്ങാടി ഖാദി ഭവനിൽ നടക്കുന്ന ഓണം ഖാദി മേള കെ.പി.എ മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി മുഹ്സിന ആദ്യ വില്പന ഏറ്റുവാങ്ങി.
പി.കെ. മുഹമ്മദ് ജമാൽ, ഡിവിഷൻ കൗൺസിലർ ഫാത്തിമ റഹിം, മാനേജർ അതുൽ തുടങ്ങിയവർ പ്രസംഗിച്ചു.
മേളയിൽ സിൽക്ക് ഉൾപ്പെടെ ഖാദിക്ക് 30% സർക്കാർ റിബേറ്റ് നൽകും. കൂടാതെ ഓരോ 1000 പറച്ചേഴ്സിനും ഓരോ സമ്മാന കൂപ്പൺ വീതവും നൽകുന്നുണ്ട്.
സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, മസ്ലിൻ ഷർട്ട് പീസുകൾ, കളർ ഷർട്ട് പീസുകൾ, കാവി മുണ്ടുകൾ, കളർ മുണ്ടുകൾ, സിംഗിൾ – ഡബിൾ, കുപ്പടം മുണ്ടുകൾ, ഉന്നകിടക്കകൾ തുടങ്ങി എല്ലാ വിധ ഖാദി തുണിത്തരങ്ങളും ലഭ്യമാണ്.