NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഴിമതി ഭരണത്തില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് 50ലധികം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു.

പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഎം മുമ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ സിപി എമ്മിലെത്തിയത്.

സമരത്തിന്റെ സമാപനയോഗം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ആര്‍ രാമു, ബി പി മുരളി, ജില്ലാ കമ്മറ്റിയംഗങ്ങളായ മടവൂര്‍ അനില്‍, ബി സത്യന്‍, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, ഓഎസ് അംബിക എംഎല്‍എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.