കൊടക്കാട് എ.ഡബ്ലിയു.എച്ച്. സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ.


പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ എ.ഡബ്ലിയു.എച്ച്. സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. എൻ.എസ്.എസ് പദ്ധതിയായ “പ്രഭ” യുടെ ഭാഗമായിരുന്നു സന്ദർശനം.
സാമൂഹ്യബോധം വളർത്തിയെടുക്കാനും, ഭിന്നശേഷി വിദ്യാർഥികളുടെ പ്രശ്നങ്ങളെ അടുത്തറിയാനും, പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനും സന്ദർശനം പ്രചോദനമായി.
ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദ്യ മേരി ജോൺ, എൻ.എസ്.എസ് പി.എ.സി. അംഗം ഡോ. ആർ.കെ. ജ്യോതിലക്ഷ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. എസ്. പ്രത്യുഷ്, പി.ടി.എ പ്രസിഡൻറ് നൗഫൽ ഇല്ലിയൻ, എക്സിക്യൂട്ടീവ് മെമ്പർ ഹാരിസ്, കൊടക്കാട് എ.എച്ച്.ഡബ്ലിയു. സ്പെഷ്യൽ സ്കൂൾ മേധാവി സത്യഭാമ ടീച്ചർ എന്നിവർ സംസാരിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികളുമായി സൗഹൃദം പങ്കുവെച്ചും, കലാപരിപാടികൾ അവതരിപ്പിച്ചും സന്ദർശനം വർണ്ണാഭമാക്കി.