തേങ്ങ തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം.

പാലക്കാട്: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു.
ഒറ്റപ്പാലം സ്വദേശി രശ്മിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് ഇരുന്നു പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം.
ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.