NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സഹോദരിമാരെ റോഡിൽ മർദിച്ച പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

1 min read

 

തേഞ്ഞിപ്പലം:  പാണമ്പ്രയിൽ അപകടകരമായ ഡ്രൈവിങ് ചോദ്യംചെയ്ത സഹോദരിമാരെ മർദിച്ച പ്രതിയുടെ ഇടക്കാലജാമ്യം ഹൈക്കോടതി റദ്ദാക്കി. തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ ഇടക്കാല ജാമ്യമാണ് റദ്ദാക്കിയത്. കേസിൽ ചൊവ്വാഴ്ച വിശദമായി വാദംകേട്ട കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

 

കഴിഞ്ഞ 14-ന് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് ചൊവ്വാഴ്ച പരിഗണിച്ചത്. കേസ് ഗൗരവകരം എന്ന് നീരിക്ഷിച്ച കോടതി ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചു.

 

ഇതോടെ പ്രതിഭാഗം ജാമ്യപേക്ഷ പിൻവലിച്ചു. ഏപ്രിൽ 16-നാണ് പാണമ്പ്രയിൽ കേസിനാസ്പദമായ സംഭവം നടന്നത്. അപകടകരമായി കാറോടിച്ചത് ചോദ്യംചെയ്ത പരപ്പനങ്ങാടി സ്വദേശികളായ അസ്‌നയ്ക്കും ഹംനയ്ക്കുമാണ് മർദനമേറ്റത്.

ഇടക്കാല ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പ്രതിയെ അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് യുവതികൾക്ക് നിയമസഹായം നൽകുന്ന എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.