പരപ്പനങ്ങാടി യിൽ യുഡിഫ് സ്ഥാനാർത്ഥി യുടെ പത്രിക തള്ളി
1 min read

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ യു.ഡി.ഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഡിവിഷൻ 20 കീരനല്ലൂരിൽ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബിനെയാണ് വരണാധികാരി അയോഗ്യനാക്കിയത്.
സംസ്ഥാന സർക്കാരുമായി HED/EE /32/2020-21 DATED 29-09-2020 ഫയൽ നമ്പർ പ്രകാരം SUBSISTING കരാറിൽ ഏർപ്പെട്ടിരിക്കുന്ന ആളായതിനാൽ മത്സരിക്കാൻ അയോഗ്യത കല്പിച്ച് പത്രിക തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം സൂഷ്മ പരിശോധക്കിടെ പരപ്പനങ്ങാടിയിലെ ഡിവിഷൻ 17 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന ഷമേജിന് സർക്കാർ ജോലിയുണ്ടെന്ന വാദവുമായി പരപ്പനങ്ങാടിയിലെ ഒരു വക്കീലിന്റെ നേതൃത്വത്തിൽ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് ഇരുപതാം ഡിവിഷനിലെ സ്ഥാനാർഥിയായ പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബും സർക്കാരുമായി മേൽനമ്പർ പ്രകാരം കരാറിലേർപ്പെട്ടിട്ടുള്ളതായി വരണാധികാരി മുമ്പാകെ സമർപ്പിച്ചത്.
മേൽ പ്രകാരം കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് വരണാധികാരി മുമ്പാകെ തെളിയിക്കാൻ സാധിക്കാതെ വന്നതോടെ പത്രിക തള്ളുകയായിരുന്നു.
നഗരസഭാ ചെയർമാനായി യു.ഡി.എഫിൽ ഉയർത്തിക്കാട്ടിയ സ്ഥാനാർഥിയായിരുന്ന ഇദ്ദേഹം. പകരം കീരനല്ലൂർ ഡിവിഷൻ 20 ൽ കൂളത്ത് അസീസ് മത്സരിക്കും.
എൽ.ഡി.എഫ്. ജനകീയ വികസന മുന്നണി സ്ഥാനാർഥി പി.വി. ശംസുദ്ധീൻ ആണ് എതിരെ മത്സരിക്കുന്നത്