പരപ്പനങ്ങാടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു


കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എ.ജി.എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്.
സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പം നെടുവ പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.
നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരിയല്ലൂർ എം.വി. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്
മാതാവ് : ശബ്ന
സഹോദരങ്ങൾ: ജസീൽ ,ഡാനിഷ് ,
നിദാഷ്