ജോയിൻ്റ് കൗൺസിൽ സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥക്ക് സ്വീകരണം നൽകി.


തിരൂരങ്ങാടി: ജോയിൻ്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഉണർവ് വനിതാ മുന്നേറ്റ ജാഥക്ക് തിരൂരങ്ങാടിയിൽ സ്വീകരണം നൽകി.
ജില്ലയിൽ വർഗ്ഗ ബഹുജന സംഘടനക ളുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ വൻ സ്വീകരമാണ് ഒരുക്കിയത്.
തിരൂരങ്ങാടി മേഖല ജോയിൻ്റ് കൗൺസിൽ അംഗങ്ങളുടേയും വർഗ്ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നൽകിയത്. കോൽക്കളിയും, ജാഥാംഗങ്ങൾ അവതരിപ്പിച്ച കളിയാട്ടം എന്ന നാടകവും വേദിയിൽ അരങ്ങേറി.
സമൂഹത്തിൽ സ്ത്രീകളുടെ ഉയർത്തെഴുന്നേൽപ്പിന് ഊർജ്ജം പകരുന്ന ആശയാവിഷ്കാരങ്ങ ളോടെയാണ് നാടകം അവസാനിച്ചത്.
കിസാൻസഭ ജില്ലാ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് സ്വീകര യോഗം ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ സൂഗൈദ കുമാരി, ജാഥ മാനേജർ ആർ.ബിന്ദു, എന്നിവർ സംസാരിച്ചു.
സി.പി.ഐ മലപ്പുറം ജില്ല അസി: സെക്രട്ടറി ഇരുമ്പൻ സൈതലവി, ജോ: കൌൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ എന്നിവർ സന്നിഹിതരായി.
ജയപ്രകാശ്, രാഗേഷ് മോഫൻ, സുരേഷ് ബാബു കെ.സി, വി.വി ഹാപ്പി, ഗിരിജ, ബീന മോൾ, കവിത സദൻ, സത്യറാണി, സുലോചന, ഷീജ ജോസഫ്, സ്വറ്റ്ല കുമാരി, കവിത.ഒ, എന്നിവർ നേതൃത്വം നൽകി.