നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു.


കണ്ണൂർ : മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂരിലാണ് സംഭവം.
ഏച്ചൂർ സ്വദേശി ഷാജി , മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത് . വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്.
ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി. മകന് തുടർപഠനത്തിന് നീന്തർ സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ നീന്തൽ പഠിക്കാനാണ് ഇവർ കുളത്തിൽ എത്തിയതെന്നാണ് പ്രാഥമിക വിവരം .
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു .