ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങിമരിച്ചനിലയിൽ.


കൊച്ചി: ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളില്‍ വില്ലന്‍ വേഷങ്ങൾ ചെയ്ത എൻ.ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തി.
കളമശേരി സ്വദേശിയായ പ്രസാദിനെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാ പാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.