NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട്: പഴയ വെെദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് റോഡിലേക്ക് വീണ് അപകടം. ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂർ സ്വദേശി അർജുൻ(22) ആണ് മരിച്ചത്. കോഴിക്കോട് നടുവട്ടത്താണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.

 

കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യതി പോസ്റ്റ്  മാറ്റുന്നതിനിടെയാണ് അപകടം. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 

കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടാണ് യുവാവിന്റെ ജീവന്‍ പൊലിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയതെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

എന്നാൽ കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ ബേപ്പൂര്‍ പോലീസ് കേസെടുത്തു. കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *