NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കിണറ്റിൽ വീണ നാലു വയസുകാരൻ മരിച്ചു.

മലപ്പുറം: കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  നാലുവയസുകാരൻ മരിച്ചു. മൊറയൂർ – ഒഴുകൂർ കളത്തിപറമ്പിൽ താമസിക്കുന്ന മാരാത്ത് പരേതാനായ കുസ്സായി ഹാജിയുടെ പേരമകൻ (മുഹമ്മദിന്റെ ) മകൻ അൽഫ റഹ്മാൻ(4) ആണ് മരിച്ചത്.

 

ഇന്നലെ ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.

 

ഉടനെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരണപ്പെട്ടു.

Leave a Reply

Your email address will not be published.