NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15ന് പ്രഖ്യാപിക്കും; ഫലം കാത്ത് 4.26 ലക്ഷം വിദ്യാർഥികൾ

1 min read

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്‌എൽസി പരീക്ഷാ ഫലം (SSLC Exam Result) ജൂൺ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 15നു മുൻപും പ്ലസ്ടു ഫലം ജൂൺ 20നു മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു.

മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ തായതായി അധികൃതർ അറിയിച്ചു.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ വിദ്യാർഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in എന്നീ സൈറ്റുകളിലും ഫലം അറിയാം.

കഴിഞ്ഞവർഷം 99.47 ശതമാനം വിദ്യാർഥികളായിരുന്നു വിജയിച്ചത്. 2020ൽ ഇത് 98.8 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 1,21,318 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2020ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 41,906 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!