തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന: പണം പിടിച്ചെടുത്തു


തിരൂരങ്ങാടി: തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഓഫീസിലെ മേശ വലിപ്പിലും, ഫയലുകൾക്കിടയിലും സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു.
കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ എസ്.പി എസ്.ശശിധരൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ എസ്.സജീവ്, സബ് ഇൻസ്‌പെക്ടർ പ്രകാശ് കുമാർ, എ.എസ്.ഐ ഷൈജു, സി.പി.ഒമാരായ രഞ്ജിത്ത്, സജിത്ത്, സ്വപ്ന എന്നിവരാണ് പരിശോധന നടത്തിയത്.
ഇന്ന് ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് സംഭവം. കൈക്കൂലിയാണ് പിടിച്ചെടുത്തി ട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കായി ശുപാർശ ചെയ്തതായി വിജിലൻസ് പറഞ്ഞു.