സൗദിയിൽ വാഹനാപകടം; മലയാളിയുൾപ്പടെ മൂന്ന് മരണം.


സൗദിയിലെ അൽഅഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതില്‍ക്കല്‍ നജീബ് (32) കൂടെ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഈജിപ്ഷ്യന്‍ പൗരന്മാരെ അൽഅഹ്സയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ. ഭാര്യ: ഹസ്‌ന. മുഹമ്മദ് ഹാദി ഏക മകനാണ്. നൗഫല്‍, നജില, നഫ്‌ല സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെ സേഫ് വേ, സ്മാര്‍ട്ട് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ അംഗമാണ്.