പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി കടലുണ്ടിപുഴയിൽ മുങ്ങിമരിച്ചു.


വള്ളിക്കുന്ന്: കൂട്ടുകാരനോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലിപ്രം പുളിയറമ്പൻ ദാസന്റെ മകൻ അഭിനന്ദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം.
വീടിന് സമീപം കടലുണ്ടിപുഴയിൽ നീന്തി കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. വിവരമറിഞ്ഞു നാട്ടുകാർ ഒരുമണിക്കൂറിലധികം നടത്തിയ നീണ്ട തെരച്ചിലിലാണ് അഭിനന്ദിനെ മുങ്ങിയെടുത്തത്.
ഉടൻ കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
അത്താണിക്കൽ സി.ബി.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുയായിരുന്നു.
മാതാവ്: റീജ, സഹോദരൻ: പ്രണവ്.