ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചത് ശുചിമുറിയില്‍; ചോദ്യം ചെയ്തതിന് ഡോക്ടറെ മര്‍ദ്ദിച്ചു, ഹോട്ടലുടമ അറസ്റ്റില്‍


കണ്ണൂരില്‍ ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ ഒരു ഹോട്ടലിലാണ് സംഭവം. കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്സിയിലെ ഡോക്ടര്‍ സുബ്ബറായിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും കണ്ണൂരില്‍ വിനോദയാത്രയ്ക്കായി എത്തിയതാണ്. ഹോട്ടലില്‍ എത്തിയ ഇവര്‍ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുകയും അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെയില്‍ സെക്യൂരിറ്റിയെത്തി ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദ്ദിക്കുകയായിരുന്നു.
ഡോക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പരിശോധന ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സംഭവം.