NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം: 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

1 min read
പരപ്പനങ്ങാടി: അടച്ചിട്ട വീട്ടിൽ മോഷണം. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ  വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്.
അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാർ പരപ്പനങ്ങാടി പൊലിസിൽ പരാതി നൽകി.
ഞായറാഴ്ച  ഉച്ചക്ക് കോട്ടയം വൈക്കത്ത് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോയ വീട്ടുകാർ, തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെ തിരിച്ചെത്തി.
പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോൾ വീടിന്റെ മുൻവാതിൽ തുറന്ന നിലയിലും വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളാകെ വാരിവലിച്ചിട്ട നിലയിലുമാണ് കാണപ്പെട്ടത്.
മുൻ ഭാഗത്തെ വാതിലിന്റെ ലോക്ക് അടർത്തിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മുൻവശത്തെ വാതിലിന് സമീപത്തും വീടിന്റെ മറ്റു പരിസരങ്ങളിലും മുളക് പൊടി വിതറിയ നിലയിലാണ്.
പരപ്പനങ്ങാടി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.