NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

തിരൂരങ്ങാടി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ വൻ ശേഖരം പിടികൂടി. മൂന്നിയൂർ -പാറക്കടവിൽ നിന്നാണ് ഹാൻസിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവത്തിൽ ഹാൻസിന്റെ മൊത്ത വിതരണക്കാരൻ പന്താരങ്ങാടി സ്വദേശി തൊളാമണ്ണിൽ ഹമീദ് അലി (35) എന്നയാളെ തിരൂരങ്ങാടിപോലീസ് അറസ്റ്റു ചെയ്തു.

 

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറക്കടവ് ബസ്സ്റ്റോപ്പിന്റെ പിറകിലേ ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് 38 ചാക്കുകളിലായി 61035 പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്.

 

തിരൂരങ്ങാടി എസ് ഐ എൻ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ എ എസ് ഐ ഉഷ, എസ് സി പി ഒ സുധീഷ്, സി പി ഒ അനീസ്, താനൂർ ഡി വൈ എസ് പി യുടെ ഡാൻസഫ് അംഗങ്ങളായ ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ധീൻ, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഇതിന് പുറമെ നിരോധിത പുകയില വിൽപന നടത്തുന്ന രണ്ടു കടകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇത്തരം നിരോധിത കച്ചവടങ്ങൾക്കെതിരെ പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *