വള്ളിക്കുന്നിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് പരിക്കേറ്റ യുവാവ്അ മരിച്ചു.


വള്ളിക്കുന്ന് : നിയന്ത്രണംവിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിയായ യുവാവ് മരിച്ചു. തിരൂർ കോലുപാലം കടവത്ത് അബ്ദുൽ ഖാദറിന്റെ മകൻ ജംഷീർ (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ചെട്ടിപ്പടി ചേളാരി റോഡിൽ കൊടക്കാട് വെച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന താനൂർ ചെറുപേട്ടയിൽ നൂറുദീൻ മകൻ അൻസാറിനും (23) പരിക്കേറ്റു.
അപകടം നടന്ന ഉടനെ ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജംഷീർ വൈകീട്ടോടെയാണ് മരിച്ചത്. മാതാവ്: സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് റമീസ് (ഷാർജ), മുഹമ്മദ് റിയാസ്, ഫാതിമ ഫർസാന.