അറ്റകുറ്റപണിക്കായി ഇലട്രിക്‌പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി.


തിരൂരങ്ങാടി: വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റപണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്.
ഇന്ന് രാവിലെ കൂരിയാട് പോസ്റ്റിന് മുകളിൽ ആണ് സംഭവം .
താനൂരിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക് ടീം, വേങ്ങര പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് താഴെയിറക്കി ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂരിയാട് മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം. ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന് ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു .