വെന്നിയൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി ഇടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്


തിരൂരങ്ങാടി: വെന്നിയുർ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി ലോറി ഇടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്. മാറാക്കര ചിറക്കര മിനി (47), സാജിത (40) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ ദേശീയപാതയിൽ വെന്നിയുർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. കാടാമ്പുഴ യിൽ നിന്ന് ബസ്സിൽ മൈസൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്.
റോഡരികിൽ വാഹനം നിർത്തി പെട്രോൾ പമ്പിലെ ശുചി മുറിയിൽ പോയി റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലുമായി പോകുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു