കോഴിക്കോട് വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


കോഴിക്കോട് ചെറൂപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയാണ് മരിച്ചത്. 72വയസായിരുന്നു.
അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. ഗ്യാസ് ലീക്കായത് അറിയാതെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതാകാം മരണകാരണമെന്നാണ് വിലയിരുത്തല്‍. ജനലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.