ചെറിയ പെരുന്നാൾ: നാളെയും സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു.


തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന ജെ ഡി സി പരീക്ഷ ( ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല.
ചെറിയ പെരുന്നാൾ പ്രമാണിച്ച് കലണ്ടർ അവധി തിങ്കളാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി അവധി നൽകിയത്.
ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്ർ ചൊവ്വാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.